Showing posts with label Dilli. Show all posts
Showing posts with label Dilli. Show all posts

Tuesday, August 16, 2011

No... Don't Take Photos...



ഈ പടം കണ്ടിട്ട് സഹതാപം തോന്നുന്നുണ്ടോ ? എങ്കില്‍ സഹതപിക്കാന്‍ വരട്ടെ, അല്‍പ്പം കുഴപ്പക്കേസ് ആണ് സംഗതി.

ആഗസ്റ്റ്‌ പതിനാലിന് ചാന്ദിനി ചൌക്ക് മെട്രോ സ്റ്റേഷന്റെ പുറത്ത് ആണ് ഇവരെ കണ്ടത്. പയ്യന്മാര്‍ എന്താ ചെയ്യുന്നതെന്ന് അറിയാമോ ?  ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന സോലുഷന്‍ ചൂടാക്കി അത് തുണിയില്‍ മുക്കിയെടുത് ലഹരി ആസ്വദിക്കുകയാണ്!!! ആദ്യത്തെ ക്ലിക്കില്‍ തന്നെ കൂട്ടത്തിലെ ഏറ്റവും ചെറിയവന്‍ തന്റെ കൈയ്യിലിരുന്ന പ്ലയിംഗ് കാര്‍ഡുകള്‍ കൊണ്ട് മുഖംപൊത്തി. അടുത്ത ക്ലിക്കില്‍ നടുക്ക് ഇരിക്കുന്ന (മഞ്ഞ തലേക്കെട്ടുകാരന്‍) ഒരു അലര്‍ച്ച... "No... Don't take photos..."

നിമിഷനേരം കൊണ്ട് പയ്യന്‍മാര്‍ അഞ്ചും ചാടി എഴുന്നേറ്റു. ഒരുത്തന്റെ കൈയ്യില്‍ ഒരു വടി, ഒരുത്തന്റെ കൈയ്യില്‍ ഒരു മുട്ടന്‍ കല്ല്‌. സംഗതി കൈവിട്ടു തുടങ്ങിയെന്ന് അപ്പോഴേ തോന്നി. തുടര്‍ന്ന് ആചാരപ്രകാരം  മതര്‍, ബഹന്‍, ബ്രതര്‍, ഓഫീസിലെ ബോസ്സ് തുടങ്ങിയവരെ ഒക്കെ അവര്‍ സ്മരിച്ചു. ഇനിയും നിന്നാല്‍ ശേരിയാവുകേല എന്ന് എനിക്കും തോന്നിത്തുടങ്ങി. ഞാനും എടുത്തു പതിനെട്ടാമത്തെ അടവ്. പിന്നിലേക്ക്‌ രണ്ടു സ്റെപ്പ്, മുന്നിലേക്ക്‌ ഒരു സ്റെപ്... നൂറെ നൂറില്‍ സ്കൂട്ടായി :) 

ഇത് പോസ്റ്റ്‌ ചെയ്യുമ്പോ ചെറിയ വിഷമം ഉണ്ട് കാരണം ഇത് ഡല്‍ഹിയില്‍ ഒരു ഒറ്റപ്പെട്ട കാഴ്ചയല്ല. ദിവസവും ഇങ്ങനെ നശിക്കുന്ന എത്ര എത്ര കുട്ടികള്‍... ഇന്ത്യയുടെ ഭാവിയാണ് ഈ ലഹരി കാര്‍ന്നെടുക്കുന്നത് :(