Tuesday, August 16, 2011

No... Don't Take Photos...



ഈ പടം കണ്ടിട്ട് സഹതാപം തോന്നുന്നുണ്ടോ ? എങ്കില്‍ സഹതപിക്കാന്‍ വരട്ടെ, അല്‍പ്പം കുഴപ്പക്കേസ് ആണ് സംഗതി.

ആഗസ്റ്റ്‌ പതിനാലിന് ചാന്ദിനി ചൌക്ക് മെട്രോ സ്റ്റേഷന്റെ പുറത്ത് ആണ് ഇവരെ കണ്ടത്. പയ്യന്മാര്‍ എന്താ ചെയ്യുന്നതെന്ന് അറിയാമോ ?  ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന സോലുഷന്‍ ചൂടാക്കി അത് തുണിയില്‍ മുക്കിയെടുത് ലഹരി ആസ്വദിക്കുകയാണ്!!! ആദ്യത്തെ ക്ലിക്കില്‍ തന്നെ കൂട്ടത്തിലെ ഏറ്റവും ചെറിയവന്‍ തന്റെ കൈയ്യിലിരുന്ന പ്ലയിംഗ് കാര്‍ഡുകള്‍ കൊണ്ട് മുഖംപൊത്തി. അടുത്ത ക്ലിക്കില്‍ നടുക്ക് ഇരിക്കുന്ന (മഞ്ഞ തലേക്കെട്ടുകാരന്‍) ഒരു അലര്‍ച്ച... "No... Don't take photos..."

നിമിഷനേരം കൊണ്ട് പയ്യന്‍മാര്‍ അഞ്ചും ചാടി എഴുന്നേറ്റു. ഒരുത്തന്റെ കൈയ്യില്‍ ഒരു വടി, ഒരുത്തന്റെ കൈയ്യില്‍ ഒരു മുട്ടന്‍ കല്ല്‌. സംഗതി കൈവിട്ടു തുടങ്ങിയെന്ന് അപ്പോഴേ തോന്നി. തുടര്‍ന്ന് ആചാരപ്രകാരം  മതര്‍, ബഹന്‍, ബ്രതര്‍, ഓഫീസിലെ ബോസ്സ് തുടങ്ങിയവരെ ഒക്കെ അവര്‍ സ്മരിച്ചു. ഇനിയും നിന്നാല്‍ ശേരിയാവുകേല എന്ന് എനിക്കും തോന്നിത്തുടങ്ങി. ഞാനും എടുത്തു പതിനെട്ടാമത്തെ അടവ്. പിന്നിലേക്ക്‌ രണ്ടു സ്റെപ്പ്, മുന്നിലേക്ക്‌ ഒരു സ്റെപ്... നൂറെ നൂറില്‍ സ്കൂട്ടായി :) 

ഇത് പോസ്റ്റ്‌ ചെയ്യുമ്പോ ചെറിയ വിഷമം ഉണ്ട് കാരണം ഇത് ഡല്‍ഹിയില്‍ ഒരു ഒറ്റപ്പെട്ട കാഴ്ചയല്ല. ദിവസവും ഇങ്ങനെ നശിക്കുന്ന എത്ര എത്ര കുട്ടികള്‍... ഇന്ത്യയുടെ ഭാവിയാണ് ഈ ലഹരി കാര്‍ന്നെടുക്കുന്നത് :( 


9 comments:

  1. ഇന്ത്യയുടെ യഥാർത്ത മുഖങ്ങളിലൊന്ന്....ചോദിക്കാനും പറയാനും ആരുമില്ല...സ്റ്റ്രേ ഡോഗ്സിനൊപ്പം കഴിയുന്ന ഇവന്മാർ നാളെ ക്രിമിനലുകളും സൈക്കോപാത്തുകളുമായിത്തീർന്ന് അവസാനം ഒരു പത്രത്തിന്റെ നാലുകോളം വാർത്തയിൽ തീരും...അല്ലെങ്കിൽ ആരുടെയെങ്കിലും ഡമ്മി പ്രതികളായി ഇരുമ്പഴിക്കകത്ത് കിടക്കും...

    ReplyDelete
  2. കേരളത്തില്‍ ഒരുത്തന്‍ ഒരു പെണ്ണിനേയും കൂട്ടി കൊച്ചു കുട്ടികളെ കൂട്ടിക്കൊണ്ടു വന്നു അവരുടെ മുമ്പില്‍ വച്ച് ബ്ലൂ ഫിലിം കണ്ടു അതുപോലെ ഒക്കെകുട്ടികളെയും ചെയ്യിച്ചു എന്ന് - ആ കുട്ടികള്‍ വളര്‍ന്നു വരുമ്പോ എന്തായിരിക്കും അവരുടെ മാനസികാവസ്ഥ! കഷ്ടം

    ReplyDelete
  3. കുരിയാ നന്നായി ഈ ക്ലിക്ക്

    ReplyDelete
  4. ഭാവിയിൽ ഇവർ ക്രിമിനലുകൾ ആയില്ലെങ്കിലെ അത്ഭുതമുള്ളു...

    ReplyDelete
  5. എനിക്ക് ഇഷ്ട്ടപെട്ത് ഇ ഫോട്ടോടെ ഹിസ്റ്ററി ആണ്

    ReplyDelete